മോദിയുടെ ചിത്രം നീക്കി സുപ്രിം കോടതിയുടെ ഫോട്ടോ ഫൂട്ടറാക്കി സുപ്രിം കോടതി ഇ-മെയില്‍

Web Desk
0 Min Read

ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ സുപ്രിം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്നും മോദിയുടെ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രിം കോടതി. തുടര്‍ന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍ക്കാര്‍ ടാഗ് ലൈനോടു കൂടിയ ചിത്രം നീക്കം ചെയ്തു.

city exchange


സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രിം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ ഫൂട്ടറായി ഉണ്ടായിരുന്നത്.
ചിത്രം നീക്കം ചെയ്തതിന് ശേഷം ഫൂട്ടറായി സുപ്രിം കോടതിയുടെ ചിത്രമാണ് ചേര്‍ത്തത്.

Share This Article
Leave a Comment
error: Content is protected !!