മണിപ്പൂര്‍ വംശീയ കലാപം; ബെന്നി ബഹനാന്‍ എം പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ ഉപവാസം

Web Desk
1 Min Read

അങ്കമാലി: മണിപ്പൂര്‍ വംശീയ കലാപത്തിനെതിരെ പ്രതിഷേധിച്ച് ബെന്നി ബഹനാന്‍ എം പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഉപവാസം നടത്തുന്നു. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപം നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് എം പി പ്രസ്താവിച്ചു.

city exchange

ഈ സാഹചര്യത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താനും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടും ചാലക്കുടി പാര്‍ലിമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികളായ എം എല്‍ എ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, സനീഷ് കുമാര്‍ ജോസഫ് എന്നിവരോടൊപ്പമാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്.

ജൂലൈ ആറിന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അങ്കമാലി പഴയ മുനിസിപ്പാലിറ്റിക്ക് മുന്‍വശത്താണ് ഉപവാസം സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image

ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, സാമൂഹ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!