ഫ്രാന്‍സിലെ ലിയോണിലേക്ക് സര്‍വീസ് തുടങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: ഫ്രഞ്ച് നഗരമായ ലിയോണിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബോയിംഗ് 787-8 ഉപയോഗിച്ചുള്ള നാല് പ്രതിവാര സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്.

city exchange

പുതിയ റൂട്ട് ഫ്രാന്‍സിലെ ഖത്തര്‍ എയര്‍വേയ്സിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനോടൊപ്പം 160ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആഗോള ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നു.

ദോഹയില്‍ നിന്നുള്ള ഉദ്ഘാടന വിമാനത്തെ ലിയോണ്‍-സെന്റ്-എക്സ്‌പെറി എയര്‍പോര്‍ട്ടിന്റെ കൊമേഴ്സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എം പിയറി ഗ്രോസ്മയര്‍ സ്വാഗതം ചെയ്തു. ഖത്തര്‍ എയര്‍വേയ്സ് യൂറോപ്പിലെ സെയില്‍സ് വൈസ് പ്രസിഡന്റ് എറിക് ഒഡോണി പങ്കെടുത്തു.

- Advertisement -
Ad image

ഫ്രാന്‍സിലെ ഖത്തര്‍ എയര്‍വേയ്സിന്റെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമാണ് ലിയോണ്‍. എയര്‍ലൈന്‍ പാരീസിലേക്കും നൈസിലേക്കും സര്‍വീസുകള്‍ തുടരുന്നുണ്ട്. എണ്ണമറ്റ സ്റ്റാര്‍ സര്‍ട്ടിഫൈഡ് റെസ്റ്റോറന്റുകളാല്‍ നിറഞ്ഞ ഫ്രാന്‍സിന്റെ പാചക തലസ്ഥാനം എന്നാണ് ലിയോണ്‍ അറിയപ്പെടുന്നത്. സിനിമയുടെ ജന്മസ്ഥലം എന്ന നിലയില്‍ ആകര്‍ഷകമായ നഗരം സിനിമാപ്രേമികളെയും ആകര്‍ഷിക്കുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട നഗരത്തില്‍ അവിസ്മരണീയമായ പാചക അനുഭവങ്ങളും ചലച്ചിത്രമേളകളും ആഘോഷിക്കാന്‍ സഞ്ചാരികളെ ക്ഷണിക്കുന്നു.

22 ബിസിനസ് ക്ലാസ് സീറ്റുകളും 232 ഇക്കണോമി ക്ലാസ് സീറ്റുകളും ഉള്‍ക്കൊള്ളുന്ന ബോയിംഗ് 787-8 ആണ് ലിയോണിലേക്കുള്ള പുതിയ നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. അടുത്തുള്ള ആല്‍പൈന്‍ പര്‍വതനിരകള്‍ അനുഭവിക്കുന്നതിനുള്ള പ്രധാന കവാടമായും ഈ നഗരം പ്രവര്‍ത്തിക്കുന്നു.

പ്രശസ്ത ഫ്രഞ്ച് നഗരമായ ലിയോണിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ ആദ്യ വിമാനം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!