ഇറാഖില്‍ 2700 വര്‍ഷം പഴക്കമുള്ള വീഞ്ഞ് നിര്‍മാണശാല കണ്ടെത്തി

Web Desk
1 Min Read

ബഗ്ദാദ്: ഇറാഖിലെ ദോഹുകിന് സമീപം 2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിര്‍മാണശാല കണ്ടെത്തി.അസീറിയന്‍ രാജാക്കന്‍മാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈന്‍ ഉത്പാദിപ്പിക്കാനായി നിര്‍മിച്ച വലിയ വൈന്‍ ഫാക്ടറിയുടെ അവശേഷിപ്പുകളാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
വൈന്‍ നിര്‍മാണത്തിനായി മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേര്‍തിരിക്കാനും ഉപയോഗിച്ച പ്രസ്സറുകള്‍ ഉള്‍പ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിച്ചു.
രാജകുടുംബത്തിന്റെ നിരവധി അമൂല്യ ശിലാശില്‍പങ്ങളും ഗവേഷകസംഘം കണ്ടെത്തിട്ടുണ്ട്. ദൈവങ്ങളോട് പ്രാര്‍ഥിക്കുന്ന രാജക്കന്‍മാരുടെ രൂപങ്ങളാണ് പാറകളില്‍ തീര്‍ത്ത ശില്‍പങ്ങളില്‍ ദൃശ്യമാകുന്നത്.അസീറിയന്‍ കാലത്തെ ദൈവങ്ങള്‍, രാജക്കന്‍മാര്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് ശില്‍പങ്ങളുടെ ഉള്ളടക്കം. കുര്‍ദിസ്താനില്‍ ഉള്‍പ്പെടെ ഇറാഖില്‍ നിരവധി ഇടങ്ങളില്‍ കണ്ടെത്തിയതിനെക്കാള്‍ വളരെ വലിയ സ്മാരകമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!