യു പിയില്‍ ചെക്ക് വിളിക്കാന്‍ പ്രിയങ്ക ഗാന്ധി; ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Web Desk
1 Min Read

ലഖ്നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. യു പി തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിശകളിലേക്ക്.

city exchange

ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്. ഗൊരഖ്പൂരില്‍ നിന്നും അയോധ്യയിലേക്ക് കളം മാറുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഒന്നിനു പിറകെ ഒന്നായി ബി ജെ പിയില്‍ നിന്നും രാജിവെച്ച ഏഴ് എം എല്‍ എമാര്‍ തുടങ്ങി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നേരത്തെ കൂട്ടിയ കണക്കുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയെന്നാണ് സൂചനകള്‍ പുറത്തു വരുന്നത്.

പീഡനത്തിനിരയാക്കപ്പെട്ടവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട പ്രിയങ്ക ഗാന്ധി പറഞ്ഞു. 125 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ 50 പേര്‍ സ്ത്രീകളാണ്.

- Advertisement -
Ad image

ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ആശാ വര്‍ക്കര്‍ പൂനം പാണ്ഡെയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട് ഷാജഹാന്‍പൂരില്‍ നിന്നാണ് പൂനം പാണ്ഡെ ജനവിധി തേടുന്നത്.

125 സ്ഥാനാര്‍ഥികളില്‍ 40 ശതമാനം പേര്‍ സ്ത്രീകളും 40 ശതമാനം പേര്‍ യുവാക്കളുമാണ്. ചരിത്രപരമായ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ നീക്കത്തിനാണ് പ്രിയങ്കാ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!