

അത്തോളി (കോഴിക്കോട്): വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ തുകയും വിലപിടിച്ച രേഖകളും എ ടി എം കാര്‍ഡ് അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

അത്താണി ജംഗ്ഷനിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവര്‍ കൊങ്ങന്നൂര്‍ സ്വദേശി പുളിശ്ശേരി കണ്ടി മീത്തല്‍ സഞ്ജുവിനാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ വെറ്റിലപാറ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പേഴ്‌സ് കിട്ടിയത്. വിലാസമൊന്നും അതില്‍ ഉണ്ടായിരുന്നില്ല. എ ടി എം കാര്‍ഡിലെ ലഭ്യമായ വിവരങ്ങള്‍ സഹിതം വാട്‌സ് ആപ്പില്‍ വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.

വെറ്റില പാറ ആയിരകണ്ടി അഭിഷേകിന്റേതായിരുന്നു 6000 രൂപയും എ ടി എം കാര്‍ഡുമെന്ന് തിരിച്ചറിഞ്ഞു. വിവരം അത്തോളി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരുടെ സാന്നിധ്യത്തില്‍ സഞ്ജു പേഴ്‌സ് കൈമാറി. കെ എല്‍ 70 ഡി 1431 ഇലക്ട്രിക്ക് ഓട്ടോ രാത്രിയില്‍ മാത്രം സര്‍വീസ് നടത്തുകയാണ് സഞ്ജു.
സഞ്ജുവിന്റെ സത്യസന്ധതയില്‍ പൊലീസും മറ്റ് ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് അഭിനന്ദിച്ചു.

