ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന

Web Desk
1 Min Read

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പൊലീസ് പരിശോധന തുടങ്ങിയത്.

city exchange

നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതുകൂടി പരിശോധനയ്ക്കുള്ള കാരണമാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടിയുടെ ദൃശ്യങ്ങള്‍ കണ്ടതും വി ഐ പി എത്തിയതും വീട്ടിലാണെന്ന് പുറത്തുവന്നിരുന്നു.

അതിനിടെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്ന സാഹചര്യത്തിലാണിത്.

- Advertisement -
Ad image

ഇരുപത്തിയഞ്ചോളം പേര്‍ വരുന്ന പൊലീസ് സംഘമാണ് ദിലീപിന്റെ വീട്ടില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. പൊലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് ദിലീപുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സഹോദരിയെത്തി തുറന്നുകൊടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!