യു പി ബി ജെ പിയിലെ എം എല്‍ എ രാജി തുടരുന്നു

Web Desk
1 Min Read

varma

ലഖ്നൗ: യു പി ബി ജെ പിയില്‍ നിന്ന് വീണ്ടും രാജി. ശികോഹാബാദ് എം എല്‍ എ മുകേഷ് വര്‍മയാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചിരിക്കുന്നത്.

city exchange

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി ജെ പിയില്‍ നിന്നും രാജിവെക്കുന്ന ഏഴാമത് എം എല്‍ എയാണ് മുകേഷ് വര്‍മ. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്നാണ് മുകേഷ് വര്‍മ രാജിക്കത്തില്‍ പറയുന്നത്.
ഇതേ കാരണം പറഞ്ഞാണ് നേരത്തേയും മന്ത്രിമാരും എം എല്‍ എമാരും രാജിവെച്ചത്. മുന്‍നിര്‍ത്തിയായിരുന്നു നേരത്തെയും എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത്.

യാദവസമുദായത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ പ്രബല വിഭാഗമായ കുര്‍മിയില്‍ നിന്നുള്ള നേതാവാണ് മുകേഷ് വര്‍മ. ഇദ്ദേഹം രാജിവെച്ചത് ബി ജെ പിയുടെ ജാതി വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!