

ദോഹ: പന്ത്രണ്ട് വര്‍ഷമായി പഴയ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തെ സൂഖ് അല്‍ ബലദി ട്രേഡിംഗില്‍ ജീവനക്കാരനായിരുന്ന പട്ടാമ്പി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി തൃത്താല സ്വദേശി വടക്കേടത്ത് വളപ്പില്‍ മുഹമ്മദ് ഹസന്‍ (53)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: സീനത്ത്. മക്കള്‍: ഉമര്‍ അന്‍സില്‍, ആലിയാ ഹസന്‍, യൂസഫ് അയാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
