

ദോഹ: ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം പറഞ്ഞു.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കര്‍ണാടക തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് ആയി പ്രവര്‍ത്തിച്ചിരുന്ന എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കിരാത ഭരണത്തിന്റെ അവസാനത്തിനു കര്‍ണാടകയില്‍ നിന്ന് തുടക്കമിട്ടുകഴിഞ്ഞെന്നും കൂടാതെ ഇതു കോണ്‍ഗ്രസിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലവുമാണ് എന്നും യോഗത്തില്‍ സംസാരിച്ച നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു. ഇതു കര്‍ണാടകയിലെ ജനങ്ങളുടെ വിജയമാണെന്നും അതിനു കര്‍ണാടകയിലെ ജനങ്ങള്‍ക്കും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വന്‍ പന്തുണ നല്‍കിയ പ്രവാസി സമൂഹത്തിനും നന്ദി അറിയിക്കുകയും ചെയ്യുവാന്‍ പി സി വിഷ്ണുനാഥ് പ്രസ്തുത അവസരം വിനിയോഗിച്ചു.


രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ നിന്നു ലഭിച്ച ഊര്‍ജവും ആവേശവും താഴെത്തട്ടിലെ പ്രവര്‍ത്തകരിലേക്ക് എത്തിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറും കോണ്‍ഗ്രസ് പാര്‍ലിമെന്ററി നേതാവായിരുന്ന സിദ്ധരാമയ്യയുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം സഹായിച്ചു എന്നും റോജി എം ജോണ്‍ എം എല്‍ എ ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് സംസാരിച്ച സെന്‍ട്രല്‍ കമ്മിറ്റി നേതാക്കന്മാര്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഭാരതത്തില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പോടുകൂടെ അറുതിയാകുമെന്നും അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കന്മാരായ ജോര്‍ജ് അഗസ്റ്റിന്‍, നാസര്‍ വടക്കേക്കാട്, അന്‍വര്‍ സാദത്ത്, മനോജ് കൂടല്‍, ജൂട്ടസ് പോള്‍, കരീം നടക്കല്‍, സിറാജ് പാലൂര്‍, ഷംസുദ്ധീന്‍ ഇസ്മായില്‍, സിഹാസ് ബാബു, ഫാസില്‍, മുസ്തഫ, അജത് അബ്രഹാം, നെവിന്‍ കുര്യാന്‍, ഹാഷിം അപ്‌സര, ഷഹീന്‍ മജീദ്, രഞ്ജു, അഷ്റഫ് നാസര്‍, നസറുദ്ദീന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ജോയിന്റ് ട്രഷറര്‍ നൗഷാദ് യോഗത്തിനു കൃതജ്ഞത അര്‍പ്പിച്ചു സംസാരിച്ചു.

