പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

Web Desk
1 Min Read

ദോഹ: കോവിഡ് കേസുകളുടെ വര്‍ധനവും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും കണക്കിലെടുത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ സേവന പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ ഭാഗികമായി പുനഃസ്ഥാപിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

city exchange

ഫാമിലി മെഡിസിന്‍ മോഡല്‍, അലൈഡ് ഹെല്‍ത്ത്, സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ എന്നിവ 50 ശതമാനം നേരിട്ുടം 50 ശതമാനം വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനിലും പ്രവര്‍ത്തിക്കുമെന്ന്‌പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍ അറിയിച്ചു. ദന്തല്‍ ജനറല്‍, സ്‌പെഷ്യാലിറ്റി പരിശോധനകളും നേരിട്ടുള്ളത് 50 ശതമാനമാക്കുകയും ബാക്കി വെര്‍ച്വലാക്കി മാറ്റുകയും ചെയ്യും.

ശിശു ക്ലിനിക്ക് സേവനങ്ങള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. അതേസമയം സ്മാര്‍ട്ട് നഴ്‌സിംഗ് മൂല്യനിര്‍ണയ ക്ലിനിക്കുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെക്കും.
ലഭ്യമായ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ടെലിഫോണ്‍ വഴിയും വീഡിയോ വഴിയായും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ നട്കകും. കമ്യൂണിറ്റി കോള്‍ സെന്റര്‍ പതിവുപോലെ പ്രവര്‍ത്തിക്കും. സമഗ്രമായ ഡിജിറ്റൈസ്ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് നല്കുന്ന നാരാഅകോം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്‍ നിന്ന് തുടര്‍ന്നും പ്രയോജനം ലഭ്യമാകും.

- Advertisement -
Ad image

പതിനാല് ഹെല്‍ത്ത് കെയറുകളിലും വൈകിട്ട് നാലു മുതല്‍ രാത്രി 11 വരെ ഡ്രൈവ് ത്രൂ സ്വാബിംഗ് സേവനങ്ങള്‍ ലഭിക്കും. ഡ്രൈവ് ത്രൂവില്‍ രോഗികളെ രാത്രി പത്തര മണി വരെയാണ് സ്വീകരിക്കുക. കോവിഡ് വാക്‌സിനേഷന്‍ സേവനങ്ങള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!