

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സി എ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നവദയ്ക്ക് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ തുടക്കമായി. ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ എറണാകുളം ബ്രാഞ്ച് എസ് ഐ ആര്‍ സിയും സികാസയും ചേര്‍ന്നാണ് ദ്വിദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സ്വപ്‌നം കാണുക, വിശ്വസിക്കുക, നേടിയെടുക്കുക എന്നതാണ് സമ്മേളന പ്രമേയം.

സമ്മേളനം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക്ക് 2021- 22 ചെയര്‍മാന്‍ ജായ് ഛൈറ ഉദ്ഘാടനം ചെയ്തു. വലിയ സ്വപ്‌നങ്ങള്‍ കാണുകയും അതിനനുസരിച്ച് സ്വയം വിശ്വസിച്ച് മുമ്പോട്ടു പോവുകയും ചെയ്യുന്നവര്‍ക്കാണ് വിജയം വരിക്കാനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ പ്രസംഗത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മുമ്പോട്ട് പോകാനാവണം. എല്ലാ കാര്യങ്ങളിലും മികവ് പ്രകടിപ്പിക്കുകയും കാഴ്ചപ്പാട് വിശാലമാക്കുകയും അതോടൊപ്പം മികച്ച രീതിയില്‍ സാങ്കേതിക പരിജ്ഞാനവും കൂടി നേടിയെടുക്കുകയും ചെയ്യുന്നത് വലിയ നേട്ടത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു.

ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. എല്ലാവരും ഒരേ വിഷയം പഠിക്കുകയും ഒരേ പരീക്ഷ വിജയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരേ തലത്തിലല്ല എല്ലാവരും എത്തിച്ചേരുന്നതെന്നും കഠിന പ്രയത്‌നം ചെയ്യുകയും വിജയത്തെ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നേട്ടങ്ങള്‍ കൊയ്യുന്നതെന്ന് ബാബു അബ്രഹാം കള്ളിവയലില്‍ പറഞ്ഞു. ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് വിജയം നേടാനാവുന്നത്. ആഗ്രഹിച്ചു തുടങ്ങുകയും അതിനായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ മറ്റെല്ലാ കാര്യങ്ങളും പിറകെ വരുമെന്നും അദ്ദേഹം വിശദീകരിച്ചു. ആഴത്തില്‍ പഠിക്കാന്‍ തയ്യാറാവാത്തതും ക്ഷമയില്ലാത്തതുമാണ് പുതിയ തലമുറയുടെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
സികാസ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ സലീം അബ്ദുല്‍ റഷീദ്, ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ രഞ്ജിത് ആര്‍ വാര്യര്‍, എസ് ഐ ആര്‍ സി മുന്‍ ചെയര്‍മാന്‍ ജോമോന്‍ കെ ജോര്‍ജ്ജ്, എറണാകുളം ബ്രാഞ്ച് സികാസ സെക്രട്ടറി ഷൈമി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
മികച്ച പ്രകടനം നടത്തിയ ബീഗം ശബ്ദനം ഷാജഹാനെ ആദരിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിവസം ടെക്‌നിക്കല്‍ സെഷന്‍ അക്കൗണ്ടിംഗില്‍ ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം എം പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് സ്പീക്കര്‍മാരായ പാലക് ഛൈറ സൂറത്ത്, ഗംഗ പി വിജയന്‍ എറണാകുളം, രേഷ്മ ജോയ് എറണാകുളം എന്നിവര്‍ പ്രസംഗിച്ചു.
ടെക്‌നിക്കല്‍ സെഷന്‍ ഓഡിറ്റിംഗില്‍ എറണാകുളം ബ്രാഞ്ച് ഐ സി എ ഐ മുന്‍ ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് സ്പീക്കര്‍മാരായ നിതിന ആര്‍ ജേക്കബ് എറണാകുളം, നിധി എസ് കക്കാട്ട് എറണാകുളം, എ പ്രവേദ് ഗൗഡ് ഹൈദരബാദ് എ്‌നിവര്‍ പ്രസംഗിച്ചു.
ആസാദി കാ അമൃത് മഹോത്സവ് പ്രത്യേക സെഷനില്‍ തീരദേശ സുരക്ഷാ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി വിജയന്‍ സ്വാതന്ത്ര്യം 2.0 എന്ന വിഷയത്തില്‍ സംസാരിച്ചു. മോട്ടിവേഷനല്‍ സെഷനില്‍ ജായ് ഛൈറ ‘ആരു പറഞ്ഞു ആനയ്ക്ക് നൃത്തം ചെയ്യാനാവില്ലെന്ന്’ എന്ന വിഷയത്തില്‍ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന ടെക്‌നിക്കല്‍ സെഷന്‍ ഡയറക്ട് ടാക്‌സസ് ചര്‍ച്ചയില്‍ എറണാകുളം ബ്രാഞ്ച് ഐ സി എ ഐ മുന്‍ സെക്രട്ടറി പി എം വീരമണി അധ്യക്ഷത വഹിക്കും. സ്റ്റുഡന്റ് സ്പീക്കര്‍മാരായ സുനില്‍ വെംഗല്‍ദാസ് ഹൈദരബാദ്, ശ്രേയ് നിമാനി ചെന്നൈ, ഫാത്തിമ നൗല കോഴിക്കോട് എന്നിവര്‍ സംസാരിക്കും.
ടെക്‌നിക്കല്‍ സെഷന്‍ ഇന്‍ഡയറക്ട് ടാക്‌സസില്‍ ഗണേഷ് പ്രഭു ബി ചെന്നൈ അധ്യക്ഷത വഹിക്കും. സ്റ്റുഡന്റ് സ്പീക്കര്‍മാരായ അബിദീന്‍ ബി കപാസി കോഴിക്കോട്, രഹില്‍ ലോകധ്‌വാല അഹമ്മദാബാദ്, ഹിമാദ്രി ജെയിന്‍ ജയ്പൂര്‍ എന്നിവര്‍ പ്രസംഗിക്കും.
ടെക്‌നിക്കല്‍ സെഷന്‍ ഇക്കണോമിക്‌സില്‍ ആനന്ദ് പ്രകാശ് ജാന്‍ഗിഡ് ബംഗളൂരു അധ്യക്ഷത വഹിക്കും. സ്റ്റുഡന്റ് സ്പീക്കര്‍മാരായ സിദ്ധാര്‍ഥ സി ഹൈദരബാദ്, ബീഗം ശബ്‌നം ഷാജഹാന്‍ എറണാകുളം, ഹരികൃഷ്ണന്‍ ആര്‍ എറണാകുളം എന്നിവര്‍ പ്രസംഗിക്കും.
മോട്ടിവേഷനല്‍ സെഷനില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ എ സംസാരിക്കും.

