അല്‍ഖോര്‍ കോര്‍ണിഷ് സ്ട്രീറ്റ് വ്യാഴാഴ്ച രാത്രി മുതല്‍ അടച്ചിടും

Web Desk
1 Min Read

ദോഹ: ഈ വാരാന്ത്യത്തില്‍ അല്‍ ഖോര്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ താത്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. റോഡ് പുനഃസ്ഥാപനവും റോഡ് മാര്‍ക്കിംഗ് പ്രവര്‍ത്തനങ്ങളുടെയും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണ് ഈ അടച്ചിടല്‍.

city exchange

നവംബര്‍ 13 വ്യാഴാഴ്ച രാത്രി 9 മണി മുതല്‍ 15 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. ഐന്‍ ഹെല്‍ത്താന്‍ റൗണ്ടബൗട്ടില്‍നിന്ന് അല്‍ ഗവാസ് സ്ട്രീറ്റിലേക്കാണ് ഗതാഗതം തടയുക.

അശ്ഗാല്‍ ഡ്രൈവര്‍മാരോട് വേഗപരിധി പാലിക്കാനും മാപ്പില്‍ സൂചിപ്പിച്ചിട്ടുള്ള വഴികള്‍ ഉപയോഗിക്കാനും അഭ്യര്‍ഥിച്ചു. ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് സമീപത്തുള്ള മറ്റു റോഡുകളും വഴികളും ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്താമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!