ഡോമിനോസ് ഖത്തര്‍ എസ് എഫ് എല്‍ സീസണ്‍ 2ബി ഡിവിഷന്‍ ചാമ്പ്യന്‍

Web Desk
1 Min Read

ദോഹ: സാറ്റര്‍ഡേ ഫ്രണ്ട്ഷിപ്പ് ലീഗില്‍ ടീം ഡൊമിനോസ് ഖത്തര്‍ വിജയം കരസ്ഥമാക്കി.സ്‌പൈക്‌സ് സി സിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് 10 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഡൊമിനോസ് ഖത്തര്‍ ബി ഡിവിഷന്‍ ജേതാക്കളായി.

city exchange

വാശിയേറിയ മത്സരത്തില്‍ ഷെഫി ഷൊര്‍ണൂര്‍ നയിച്ചഡൊമിനോസ് ഖത്തര്‍ സ്‌പൈക്‌സ് സി സി ഉയര്‍ത്തിയ 177 എന്ന വിജയലക്ഷ്യം 14.1 ഓവറില്‍ 180/5 നേടി അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡോമിനോസ് താരം സഹദ് അലി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് 35 (19), യതീഷ് 39 (23), നിയാസ് 26 (17) എന്നിവരുടെ മികച്ച പിന്തുണയോടെയാണ് ഡോമിനോസ് വിജയപാതയില്‍ എത്തിച്ചേര്‍ന്നത്. 1 റണ്‍ ബാക്കി നില്‍ക്കെ ജിഷാദ് ആണ് ഡോമിനോസ് നുവേണ്ടി വിജയ റണ്‍സ് നേടിയത്.

ഡോമിനോസിന് വേണ്ടി ഷെഫി ഷൊര്‍ണൂര്‍, ജിഷാദ്, നൗഷാദ്, സബീല്‍ ഷാ, നിയാസ്, ഫസല്‍. ബേഷാദ്, യതീഷ്, നാദിര്‍, സഹദ് അലി, ജാവേദ്, ആദില്‍ എന്നിവരാണ് കളത്തില്‍ ഇറങ്ങിയത്.

- Advertisement -
Ad image

സ്‌പൈക്‌സ് സി സിക്കുവേണ്ടി ഷിനു, രാജേഷ്, മാത്യൂസ്, ആന്‍ഡ്രൂസ്, കലാമുദ്ധീന്‍, സനീഷ്, അഖില്‍, റസ്സല്‍, ദീപക്, മുകേഷ്, നിതേഷ്, ഫൈസല്‍ എന്നിവരും കളത്തിലിറങ്ങി. സ്‌പൈക്‌സിനു വേണ്ടി കളത്തില്‍ ഇറങ്ങിയ റസ്സല്‍ അബ്ദുള്ള ടൂര്‍ണമെന്റിന്റെ തന്നെ മികച്ച ബൗളര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!