

ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനാലാം എഡിഷന്‍ ഖത്തര്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം അഡ്വ. ഷാഫി പറമ്പില്‍ എം പി നിര്‍വഹിച്ചു. നവംബര്‍ എട്ടിന് അബൂഹമൂര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സാഹിത്യോത്സവില്‍ നിരവധി കലാ പ്രതിഭകള്‍ പങ്കെടുക്കും.

ഖത്തറില്‍ ഉള്‍പ്പെടെ പത്തൊന്‍പത് രാഷ്ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധ ഇനം കലാ മത്സരങ്ങള്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. കുടുംബ വേദിയില്‍ നിന്നും തുടങ്ങി ഖത്തറിലെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ 60 യൂനിറ്റുകളിലും 14 സെക്ടറുകളിലും നാല് സോണുകളിലുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് നവംബര്‍ എട്ടിന് നാഷനല്‍ തലത്തില്‍ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.

ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. കാമ്പസ് വിഭാഗത്തില്‍ സ്്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ട്.
പ്രകാശന ചടങ്ങിന് ആര്‍ എസ് സി നാഷനല്‍ നേതാക്കളായ ഹാരിസ് പുലാശ്ശേരി, ആസിഫ് അലി കൊച്ചന്നൂര്‍, റമീസ് തളിക്കുളം, സഫീര്‍ തൃശ്ശൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

