

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു എച്ച് എല്‍ എസ് വിങിന് കീഴില്‍ 2025 ജനുവരിയില്‍ നടത്തുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ അല്‍ഖോര്‍ ഏരിയാ മൊഡ്യൂള്‍ പ്രകാശനം സംഘടിപ്പിച്ചു.

ക്യു എച്ച് എല്‍ എസ് വിങ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് യൂണിറ്റ് പ്രസിഡന്റ് നിസാറിന് കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ക്യു കെ ഐ സി ഓര്‍ഗനൈസിംഗ് സിക്രട്ടറി സലാഹുദ്ധീന്‍ സ്വലാഹി, അല്‍ഖോര്‍ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എല്ലാ തിങ്കളാഴ്ചയും അല്‍ഖോറില്‍ ശംസുദ്ധീന്‍ സലഫിയുടെ നേതൃത്വത്തിലാണ് ക്യു എച്ച് എല്‍ എസ് ക്ലാസ്സ് നടക്കുന്നത്.
ക്യു കെ ഐ സി അല്‍ഖോര്‍ യൂനിറ്റിന് കീഴില്‍ എല്ലാ മാസവും നടന്നുവരാറുള്ള ഉദ്‌ബോധന ക്ലാസ്സിന്റെ ഭാഗമായി മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സിന്റെ രണ്ടാം ഭാഗം സ്വലാഹുദ്ധീന്‍ സ്വലാഹിയുടെ നേതൃത്വത്തില്‍ നടന്നു. ചടങ്ങില്‍ എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

