സമസ്തയെയും മുസ്‌ലിം ലീഗിനെയും ഭിന്നിപ്പിച്ച് സമുദായത്തില്‍ ഛിദ്രത സൃഷ്ടിക്കുന്നവരുടെ കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല

Web Desk
1 Min Read

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബമടക്കമുള്ള സയ്യിദന്മാരോട് വലിയ ആദരവോടെ ഇടപെടുന്നതായിരുന്നു മുന്‍കാല പണ്ഡിതന്മാരുടെ ശൈലിയെന്നും. അത് ഇനിയും തുടരുമെന്നും അതിന് പോറലേല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററും ഖത്തര്‍ നാഷണല്‍ എസ് കെ എസ് എസ് എഫും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സമസ്തയും മുസ്‌ലിം ലീഗും പല മേഖലയിലും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളാണ്. അതിന്റെ നേതാക്കളും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും ഇടപെടുന്നവരും സഹവര്‍ത്തിത്വത്തോടെ മുന്നോട്ട് പോകുന്നവരുമാണ്. ഈ ബന്ധത്തിന് വിള്ളല്‍ സൃഷ്ടിക്കുന്നവരെ സമുദായം തിരിച്ചറിയണം.

സാമൂഹിക പുരോഗതിക്ക് ഉലമ- ഉമറ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. പാണക്കാട് കുടുംബത്തിന് സമസ്തയോടുള്ള ബന്ധം സുശക്തമണെന്നും അത് ഇനിയും തുടരുമെന്നും പരസ്പരം ഭിന്നിപ്പിക്കാനുള്ള അപസ്വരങ്ങള്‍ക്ക് നാം ചെവി കൊടുക്കേണ്ടതില്ലെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തന്റെ സ്നേഹ സന്ദേശത്തില്‍ പറഞ്ഞു.

ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ വി അബൂബക്കര്‍ അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു.
ഇസ്മയില്‍ ഹുദവി, മുഹമ്മദ് അലി ഖാസിമി, സയ്യിദ് സഫ്വാന്‍ തങ്ങള്‍, ഫസല്‍ സാദാത് നിസാമി, റഹീസ് ഫൈസി, ജാഫര്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി വി ഖാലിദ് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!