

ദോഹ: ഇരട്ടകളുടെ ഒത്തുചേരലിന് ഇരട്ടിമധുരം. ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് ഒരുക്കിയ ട്വിങ്കിള്‍ ട്വിങ്കിള്‍ സൂപ്പര്‍ സ്റ്റാര്‍സ് സൂപ്പര്‍ ഹിറ്റ്. അബൂ സിദ്രാ മാളില്‍ നടന്ന പരിപാടിയില്‍ നൂറിലേറെ ഇരട്ട ജോഡികള്‍ പങ്കെടുത്തു. ഖത്തറില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരുടെ പങ്കാളിത്തമാണ് പരിപാടിയെ വ്യത്യസ്തമാക്കിയത്.

പങ്കെടുത്തവര്‍ക്ക് വിവിധ ഇനങ്ങളിലുള്ള മത്സരങ്ങള്‍ ഒരുക്കിയിരുന്നു. ആറുമാസം മുതല്‍ 45 വയസ്സ് വരെയുള്ള ഇരട്ട സഹോദരങ്ങളുടെ സംഗമം ആയിരുന്നു സംഘടിപ്പിച്ചത്.

റാംപ് വാക്ക് മുതല്‍ മൈന്‍ഡ് ടെലിപ്പതി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ആയിരുന്നു സംഘടിപ്പിച്ചത്. മത്സരാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും കാഴ്ചക്കാരുടെ സാന്നിധ്യം കൊണ്ടും സംഘാടകര്‍ക്കും ഇതൊരു ഇരട്ടി മധുരമായി.
ഖത്തറിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ട്വിങ്കിള്‍ ട്വിങ്കിള്‍ സൂപ്പര്‍ സ്റ്റാറിന്റെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റും വേദിയില്‍ നടന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന സന്തോഷവും എല്ലാവരും പങ്കുവെച്ചു. ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാര്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

