നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിദ്യാഭ്യാസം സമ്പ്രദായം പുതുക്കണം: ജെ കെ മേനോന്‍

Web Desk
2 Min Read

ദോഹ: ലോകത്ത് തൊഴില്‍മേഖല നവീകരിക്കപ്പെടുകയാണെന്നും നമ്മള്‍ ഇന്നോളവും കേട്ടിട്ടില്ലാത്ത തരത്തില്‍ നവീനമായ തൊഴിലുകളിലേക്കാവും വരും തലമുറകള്‍ നടന്നടുക്കുകയെന്ന് നോര്‍ക്ക ഡയറക്ടറും എ ബി എന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജെ കെ മേനോന്‍. കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ട് കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജെ കെ മേനോന്‍.

city exchange

ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ക്ലൗഡിലേക്ക് മാറ്റുന്ന കാലഘട്ടമാണ്. ലോകത്ത് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വൈദഗ്ധ്യത്തിന് വലിയ ഡിമാന്റുണ്ടെന്നും സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ തുടങ്ങിയവ വരുംകാലത്ത് നമ്മുടെ കരിയര്‍ മേഖലയെത്തന്നെ മാറ്റിമറിക്കുമെന്നും ജെ കെ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടത്തിലും വിവിധ പ്രവര്‍ത്തനങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വികസിച്ചുവരികയാണ്. ചെലവ് കുറയ്ക്കുക്കാനും വര്‍ക്ക്ഫ്‌ളോകള്‍ കാര്യക്ഷമമാക്കാനും കൃത്യമായി ഡാറ്റ ശേഖരിച്ച് വെക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നീ മേഖലകളിലെ വിദഗ്ദ്ധര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ്. ഇത്തരം വൈദഗ്ധ്യമുള്ളവര്‍ക്ക് സോഫ്റ്റ് വെയര്‍ ഡിസൈന്‍, സ്റ്റാറ്റിസ്റ്റിക്‌സ് കോഡിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ സമാന മേഖലകളില്‍ തൊഴില്‍ നേടാന്‍ അവസരങ്ങള്‍ ഏറെയാണ് .

- Advertisement -
Ad image

ലോകം ഒരു പുതിയ രീതിയില്‍ മാറിയെന്നും കോവിഡിന് ശേഷമുള്ള ലോകം മുമ്പത്തെപ്പോലെ ആയിരിക്കില്ലെന്നും സെമിനാറില്‍ സംസാരിക്കവെ നോര്‍ക്ക ഡയറക്ടര്‍ ജെ കെ മേനോന്‍ പറഞ്ഞു. വരുന്ന അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിരവധി തൊഴില്‍ മേഖലകള്‍ അപ്രത്യക്ഷമാകുമെന്നും വരും ദശകത്തില്‍ ലോകം ഒരു പുതിയ സാങ്കേതിക നൈപുണ്യവും തൊഴില്‍ അവസരങ്ങളും കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റം ഉള്‍ക്കൊള്ളുന്നതിനും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വിദ്യാഭ്യാസ സംവിധാനം പുതുക്കേണ്ടതുണ്ടെന്നും ജെ കെ.മേനോന്‍ പറഞ്ഞു. ഈ മാറ്റം സിലബസിന്റെ രീതിയിലല്ല, മറിച്ച് താഴെ നിന്ന് കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് വേണ്ടതെന്നും ജെ കെ മേനോന്‍ ചൂണ്ടിക്കാട്ടി .

ലോകമെമ്പാടുമുള്ള ബിസിനസ് വിദഗ്ധര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കോവിഡിന് ശേഷമുള്ള സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ഏറ്റവും പുതിയതും നൂതനവുമായ തൊഴില്‍ അവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.

നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, അമിത് വാത്സ്യായന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!