ഗ്രാമങ്ങളിലെ സ്‌നേഹബന്ധത്തിന് ലോകത്തിലെ മറ്റൊന്നിനും മറികടക്കാന്‍ സാധിക്കില്ല

Web Desk
1 Min Read

എന്റെ നാട്ടില്‍ രണ്ട് ദിവസം മുന്നെ, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അംഗമായ കെ ജി സീനത്തിന്റെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് എന്നെ ആദരിച്ച് ഒരു മൊമന്റോ കൈമാറുകയുണ്ടായി. ഞാന്‍ ഈ അംഗീകാരത്തെ ലോകത്തിന്റെ ഏതൊരറ്റത്ത് വെച്ച് എനിക്ക് നല്‍കപ്പെടുന്ന അംഗീകാരത്തേക്കാള്‍ വിലകല്‍പ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കാരണം എന്റെ പഞ്ചായത്ത്, എന്റെ വാര്‍ഡ്, എന്റെ അയല്‍വാസികള്‍, എന്റെ കൂട്ടുകുടുംബാംഗങ്ങള്‍ നല്‍കുന്ന അംഗീകാരത്തേക്കാള്‍ വലിയൊരംഗീകാരം വേറെയൊന്നില്ല എന്നതാണ് എന്റെ കാഴ്ചപ്പാട്.

city exchange

പലതും നേടിയ നമ്മുടെ ഇടയിലുള്ള ചുരുക്കം ചിലരൊക്കെ ഇത്തരത്തിലുള്ള അംഗീകാരങ്ങളേയും ഗ്രാമങ്ങളേയും പുച്ഛത്തോടെയും വില കുറച്ചും കാണുന്നത് കാണാം. നമ്മെ അറിയുന്ന, നാം അറിയുന്ന, നാം പിച്ചവെച്ച് വളര്‍ന്ന് വന്ന ഗ്രാമത്തിലെ സമൂഹവും അയല്‍വാസികളും സുഹൃത്തുക്കളും നല്‍കുന്ന വിലയേക്കാളും അംഗീകാരത്തേക്കാളും മുകളില്‍ മറ്റൊരംഗീകാരം വേറെയില്ലല്ലോ. ഇതൊക്കെ കരസ്ഥമാക്കാന്‍ നല്ല ക്ഷമയും കഠിനാധ്വാനവും ഒരു പാട് പ്രയാസങ്ങളും ത്യാഗങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ തന്റെ അയല്‍വാസി തന്നെ കുറിച്ച് നല്ലവന്‍ എന്ന് പറയാത്തിടത്തോളം കാലം അവന്‍ നല്ലവനാവില്ല എന്ന ദൈവവചനം ഞാനിവിടെ സ്മരിക്കുന്നു.

ഈയൊരു ചടങ്ങിലൂടെ എന്നെ ആദരിച്ച വാര്‍ഡ് അംഗം കെ ജി സീനത്ത്, അന്‍വര്‍, മറ്റ് ഇതിനോട് സാഹചര്യമൊരുക്കിയവരോടും നന്ദി അറിയിച്ച് കൊണ്ട് നമുക്കൊക്കെയും നാട്ടുകാരോടും അയല്‍പക്കകാരോടും സുഹൃത്തുക്കളോടും ഈ സ്‌നേഹബന്ധങ്ങളേക്കാള്‍ വലുത് മറ്റൊന്നില്ല എന്ന കാഴ്ചപ്പാടോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!