

കോയമ്പത്തൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിക്ക് ഒരു വോട്ട്. കോയമ്പത്തൂര്‍ ജില്ലയിലെ പെരിയനായ്‌കെന്‍പാളയത്തെ ബി ജെ പി സ്ഥാനാര്‍ഥി ഡി കാര്‍ത്തികിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.

സ്ഥാനാര്‍ഥിയുടെ കുടുംബത്തിലെ വോട്ടുപോലും കിട്ടിയില്ലെന്നതാണ് തമാശ. അഞ്ച് അംഗങ്ങളാണ് വീട്ടിലുള്ളത്. എന്നിട്ടും ഒരു വോട്ട് മാത്രമാണ് കിട്ടിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോളുകളാണ് സൃഷ്ടിച്ചത്. #Single_Vote_BJP എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ ട്രന്റിംഗില്‍ വന്നിട്ടുണ്ട്.

മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടര്‍മാരെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ട്വീറ്റ് ചെയ്തത്.

