

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഓണസദ്യയും പൂക്കള മത്സരവും മാത്രമാണ് സംഘടിപ്പിച്ചത്.

14 മാധ്യമ സ്ഥാപനങ്ങള്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്തു. കോസ്റ്റല്‍ പൊലീസ് എ ഐ ജി ജി പൂങ്കുഴലി പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ കെ എസ് സുദര്‍ശന്‍ മുഖ്യാതിഥിയായി.

പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ സ്വാഗതവും സെക്രട്ടറി ഷജില്‍ കുമാര്‍ നന്ദിയും പറഞ്ഞു. പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം ദി വീക്കും രണ്ടാം സ്ഥാനം ടൈംസ് ഓഫ് ഇന്ത്യയും മൂന്നാം സ്ഥാനം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസും കരസ്ഥമാക്കി. വിജയികള്‍ക്ക് ഹൈബി ഈഡന്‍ എം പി, ജെബി മേത്തര്‍ എം പി, പ്രൊഫ. കെ വി തോമസ്, ടി ജെ വിനോദ് എം എല്‍ എ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മില്‍മ മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, നേതാക്കളായ നാരായണന്‍ നമ്പൂതിരി, സി ജി രാജഗോപാല്‍, റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഓണററി സെക്രട്ടറി എസ്‌റ എ എസ് നവാസ്, ജി ജയപാല്‍, എന്‍ പി ജോര്‍ജ്, എന്‍ പി.ആന്റണി, അന്ന ഈഡന്‍ തുടങ്ങിയവര്‍ ചടങ്ങിലും ഓണസദ്യയിലും പങ്കെടുത്തു.

