മികച്ച മാനേജ്‌മെന്റ് രീതികള്‍ പഠിക്കാന്‍ കഴിയുന്നത് അമ്മമാരില്‍ നിന്ന്: ജെബി മേത്തര്‍ എം പി

Web Desk
2 Min Read

കൊച്ചി: വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ വുമണ്‍ മാനേജര്‍സ് സമ്മിറ്റ് 2023 രാജ്യസഭ എം പി അഡ്വ. ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നടിയും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് മുഖ്യഥിതിയായിരുന്നു. ഡബ്ല്യു എം എഫ് ചെയര്‍പേഴ്‌സണ്‍ ലേഖ ബാലചന്ദ്രന്‍, സെക്രട്ടറി അല്‍ജിയേര്‍സ് ഖാലിദ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

city exchange

മികച്ച മാനേജര്‍സ് എന്നും സമൂഹത്തില്‍ നിന്നും മാറി വീടുകളില്‍ ജീവിക്കുന്ന അമ്മമാരാണ്. അവരില്‍നിന്നാണ് മാനേജ്‌മെന്റ് രീതികള്‍ പഠിക്കാന്‍ സാധിക്കുന്നതെന്നും ജെബി മെത്തേര്‍ പറഞ്ഞു.

ഏത് മേഖലയിലായാലും മികച്ച നേട്ടം കൊയ്യുന്ന വനിതകളെ അംഗീകരിക്കാന്‍ ഇന്നും സമൂഹത്തിന് മടിയാണ്. വനിതാ ജീവനക്കാര്‍ക്ക് വേതനത്തിന്റെ കാര്യത്തിലും തുല്യത വേണമെന്നും എം പി ആവശ്യപ്പെട്ടു. മുന്‍പത്തെക്കാളും അധികാരം ഇന്ന് സ്ത്രീകള്‍ക്കുണ്ട്. ജുഡീഷ്യറി, പൊലീസ്, രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ ശക്തമായ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ശക്തരായ വനിതകളുടെ അഭാവം ലോകം നേരിടുന്നുണ്ട്. ലോകത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നും കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല പറഞ്ഞു.

- Advertisement -
Ad image

സ്വന്തം ശരീരത്തിന് വേണ്ടിയും കുട്ടികള്‍ക്ക് വേണ്ടിയും നിലനില്‍പിന് വേണ്ടിയും നിരന്തര പോരാട്ടം നടത്തേണ്ട സ്ഥിതിയിലാണ് വനിതകള്‍. എന്തുകൊണ്ടാണ് ലിംഗസമത്വത്തിന് വേണ്ടി വാദിക്കേണ്ടി വരുന്നതെന്ന് സമൂഹം ചിന്തിക്കണം. സ്വന്തം ഇഷ്ടങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോലും സ്ത്രീക്ക് പോരാടേണ്ടി വരുന്നു. സ്വതന്ത്രമായി നില്‍ക്കേണ്ടി വരുന്ന സ്ത്രീക്ക് ഒട്ടേറെ വെല്ലുവിളികളും ചോദ്യങ്ങളും നേരിടേണ്ടി വരുന്നുവെന്ന് നടി പൂര്‍ണിമ അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളായ കാമക്ഷി ബാലകൃഷ്ണന്‍ (വിദ്യാഭ്യാസ രംഗം ), ഷൈനി വില്‍സണ്‍ (കായികം), ശ്രീകുമാരി രാമചന്ദ്രന്‍ (സാഹിത്യം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സമത്വം, ശക്തി, പുരോഗമനം തുടങ്ങിയ വിഷയങ്ങളെപറ്റി ഇമ്പാക്ട് സ്ട്രാറ്റജിസ്റ്റ് ഡോ. കുല്‍ജിത് ഉപ്പാല്‍, ചീഫ് കൗണ്‍സില്‍, ഇന്റഗ്രിറ്റി ലീഡറുമായ സന്ധ്യ വിശാല്‍, ദീപിക വാരിയര്‍, സുഷമ ശ്രീകണ്ടത് എന്നിവര്‍ ക്ലാസെടുത്തു.

ദീപ ഫിലിപ്പ്, ഡോ. ബീന സെബാസ്റ്റ്യന്‍, ഡോ. ഗ്രേസി തോമസ്, ഷെഫ് സുരേഷ് പിള്ളൈ, ലഫ്റ്റനന്റ് കേണല്‍ അനു ഷാജി, രാജീവ് അമ്പാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

Share This Article
Leave a Comment
error: Content is protected !!