ത്രിദിന ജപ്പാന്‍ മേള ശനിയാഴ്ച സമാപിക്കും; വനിതാ സംരംഭകര്‍ക്ക് പ്രവേശനം സൗജന്യം

Web Desk
1 Min Read

കൊച്ചി: ഇന്‍ഡോ- ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) കൊച്ചി റമദ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള ശനിയാഴ്ച സമാപിക്കും. വ്യാഴാഴ്ച വ്യവസായമന്ത്രി പി രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മേളയില്‍ വിവിധങ്ങളായ 10 വ്യവസായ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച വിദഗ്ധ പാനല്‍ ചര്‍ച്ചകള്‍, ജപ്പാനില്‍ നിന്നുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സാങ്കേതിവിദ്യകളുടേയും പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്.

city exchange

മാര്‍ച്ച് നാലിന് രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ മാരിടൈം. മോഡറേറ്റര്‍ മധു എസ് നായര്‍. പങ്കെടുക്കുന്നവര്‍ കമ്മഡോര്‍ പി ആര്‍ ഹരി, പോള്‍ ആന്റണി, ഹരി രാജ്, ഡോ. ജീവന്‍ എസ്. 12 മുതല്‍ 1 വരെ ഇന്‍ഫ്രാസ്ട്രക്ചര്‍. മോഡറേറ്റര്‍ ഡോ. കെ ഇളങ്കോവന്‍ ഐഎഎസ് (റിട്ട.), അജിത് നായര്‍, ഡോ. എം ബീന ഐഎഎസ്, രാജേഷ് ഝാ, ബിജു കെ ഐഎഎസ്. 2:40 മുതല്‍ 3 വരെ ഗ്രീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഇവി. മോഡറേറ്റര്‍ ഡോ. ആര്‍. ഹരികുമാര്‍. പങ്കെടുക്കുന്നവര്‍ കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, ക ഹരികുമാര്‍, ഡോ എം പി സുകുമാരന്‍ നായര്‍.

കേരളത്തില്‍ വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാ സംരംഭകര്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നതെന്ന് ഇന്‍ജാക് പ്രസിഡന്റും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സി എം ഡിയുമായ മധു എസ് നായര്‍, വൈസ് പ്രസിഡന്റും സിന്തൈറ്റ് എം ഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു.

- Advertisement -
Ad image

ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട- ഇടത്തരം സംരഭങ്ങള്‍, ബയേഴ്‌സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങള്‍, സംയുക്ത സംരഭങ്ങള്‍ സ്ഥാപിക്കുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് മേള മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!