

ദോഹ: ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഷൂട്ടിംഗ് ആന്റ് ആര്‍ച്ചറി അസോസിയേഷന്‍ ടൂര്‍ണമെന്റിന് ശനിയാഴ്ച തുടക്കം. ലുസൈല്‍ ഷൂട്ടിംഗ് കോംപ്ലക്സില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം മാര്‍ക്ക്‌സ്മാന്‍മാരാണ് മികച്ച ബഹുമതികള്‍ക്കായി മത്സരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ കീഴിലുള്ള ഖത്തര്‍ ഷൂട്ടിംഗ് ആന്റ് ആര്‍ച്ചറി അസോസിയേഷനാണ് എട്ട് ദിവസത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ലുസൈല്‍ കോംപ്ലക്സ് മികച്ച ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ സജ്ജമാണെന്നും മികച്ച മത്സരം നടത്താന്‍ തയ്യാറാണെന്നും ചാമ്പ്യന്‍ഷിപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജാസിം ഷഹീന്‍ അല്‍ സുലൈത്തി പറഞ്ഞു.

