
ദോഹ: ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സ്മാഷ് ഫിയസ്റ്റ 2കെ26 സീസണ്‍ 02 13ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 10 മണി വരെ മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്ലോബര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും.

പുരുഷ ഡബിള്‍സില്‍ ഓപ്പണ്‍, എ, സി, ഡി, ഇ വിഭാഗങ്ങളിലും മിക്‌സഡ് ഡബിള്‍സ് ബി വിഭാഗത്തിലും മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും സമ്മാനങ്ങളും ട്രോഫികളും സമ്മാനിക്കും.

ഖത്തറില്‍ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ അവസാന തിയ്യതി ഫെബ്രുവരി 11. കൂടുതല്‍ വിവരങ്ങള്‍ക്ക് 55305498, 66476336, 33309332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
