സിദ്ദീഖ് പുറായിലിന് സ്വീകരണം നല്കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പുറായിലിന് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഐ സി സി ഹാളില്‍ നടന്ന സ്വീകരണം പരിപാടി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ വടകര എം എല്‍ എ കെ കെ രമ, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കള്‍ സൂമിലൂടെ ആശംസകള്‍ അറിയിച്ചു.

city exchange


ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ സിദ്ദീഖ് പുറായിലിനെ പൊന്നാട അണിയിച്ചു. ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ്് സുരേഷ് ബാബു മെമെന്റോ സമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വടകര അധ്യക്ഷത വഹിച്ചു.


സ്വീകരണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറര്‍ ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image


ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ വിപിന്‍ മേപ്പയ്യൂര്‍, സിറാജ് പാലൂര്‍, കരീം നടക്കല്‍, ജില്ലാ ഭാരവാഹികളായ കുഞ്ഞമ്മദ് കൂരളി, നൗഷാദ് കോവിലത്ത്, ബാബു നമ്പിയത്ത്, അസീസ് പുറയില്‍, സിദ്ധീഖ് സി ടി, ശാഹിദ് നാദാപരം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിദ്ധീഖ് പുറായില്‍ മറുപടി പ്രസംഗം നടത്തി.

Share This Article
Leave a Comment
error: Content is protected !!