ഖത്തര്‍ അമീറിന്റെ ഫ്രാന്‍സിലെ വസതിയില്‍ മോഷണം

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഫ്രാന്‍സിലെ വസതിയില്‍ മോഷണം നടന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാച്ചുകളും ആഡംബര വസ്തുക്കളുമാണ് നഷ്ടമായത്.

city exchange


ഫ്രഞ്ച് മെഡിറ്ററേനിയന്‍ റിസോര്‍ട്ട് ഓഫ് കാന്‍സിനു സമീപത്തായി സ്ഥിതി ചെയ്യുന്ന അമീറിന്റെ വസതിയില്‍ നാലു പേര്‍ അടങ്ങുന്ന സംഘമാണ് കടന്നതെന്നാണ് കരുതുന്നത്. വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തെത്തിയത്. കവര്‍ച്ചക്കാരില്‍ ഒരാള്‍ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ വസതിയിലെ ജീവനക്കാര്‍ക്ക് അനങ്ങാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
1990കളിലാണ് 75 ഏക്കര്‍ വിസ്തൃതമായ സ്ഥലത്ത് ഖത്തര്‍ രാജകുടുംബം ഫ്രഞ്ച് വസതി സ്വന്തമാക്കിയത്.

Share This Article
Leave a Comment
error: Content is protected !!