ഖത്തര്‍ സാദാത്ത് അസോസിയേഷന്‍ സ്‌നേഹ സംഗമം നടത്തി

Web Desk
2 Min Read

ദോഹ: റിതാജ് സല്‍വാ റിസോര്‍ട്ടില്‍ ഖത്തര്‍ സാദാത്ത് അസോസിയേഷന്‍ സ്‌നേഹ സംഗമവും ബിസിനസ്സ് മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് എക്‌സലന്‍സി അവാര്‍ഡുകളും സമ്മാനിച്ചു.

city exchange

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ ഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ സ്‌നേഹ ഭാഷണവും സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വവും നല്‍കി. സാഖ് പ്രസിഡണ്ട് സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം അധ്യക്ഷത വഹിച്ചു.

സയ്യിദ് സഫ്വാന്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സയ്യിദ് മഷൂദ് തങ്ങള്‍, സാഖ് ജനറല്‍ സെക്രട്ടറി സയ്യിദ് ഷഹബാസ് തങ്ങള്‍, സാഖ് ട്രഷറര്‍ മുഹ്സിന്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

പരിപാടിയില്‍ ബിസിനസ് മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്ക് സാഖിന്റെ ബിസിനസ് എക്സലന്‍സി അവാര്‍ഡ് സമ്മാനിച്ചു. നൗഷാദ് ടി പി , സെയ്തു തങ്ങള്‍ (ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍), ഷഫീര്‍ പുറവൂര്‍ (ഷാന്‍ ഗ്രൂപ്പ്), മുഹമ്മദ് ഇസ്മായില്‍ (പാരീസ് യുനൈറ്റഡ് കമ്പനീസ്), അബ്ദുല്‍ സത്താര്‍ വല്ല്യാപ്പള്ളി (വെസ്റ്റ്പാക്ക്), അജ്മല്‍ കെ കെ (റൊട്ടാന ഗ്രൂപ്പ്) എന്നിവര്‍ക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി തങ്ങള്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

സ്‌നേഹ സംഗമത്തോടനുബന്ധിച്ച നടത്തിയ മദ്ഹ് ഗാന മല്‍സരത്തില്‍ ഒന്നാമതെത്തിയ മുഹമ്മദ് സഹീദ്, അബ്ദുല്‍ ഹനാന്‍ എന്നിവര്‍ക്കു മൊമന്റൊ സമ്മാനിച്ചു. സലിം കുറുങ്ങോട് (ദാന ഹൈപ്പര്‍), സൈനുല്‍ ആബിദ് തങ്ങള്‍ (കലിമ ഫോണ്‍സ്), എബിസി ഗ്രൂപ്പ്, മുഹ്‌സിന്‍ (തവക്കല്‍ ഗ്രൂപ്പ്) മൊമന്റൊ നല്‍കി.

സാദാത്ത് അസോസിയേഷന്റെ ഗസ്റ്റ് ഓണര്‍ അവാര്‍ഡ് ഹുസൈന്‍ ജിഫ്രി തങ്ങളും (ദര്‍ശന ടി വി) സ്‌നേഹാദരവ് സലാം ഹാജി പാപ്പിനിശ്ശേരിയും ഏറ്റുവാങ്ങി. സ്‌നേഹ സംഗമത്തിന്റെ ഭാഗമായി മശ്ഹൂര്‍ തങ്ങളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കര്‍ അല്‍ കാസിമി, സക്കരിയ്യ മാണിയൂര്‍ (കെ ഐ സി), പറവണ്ണ അബുറസാഖ് മുസ്ല്യാര്‍, ഡോ. ബഷീര്‍ പുത്തൂര്‍പാടം (ഐ സി എഫ്), ഡോ. അബ്ദുസമദ് (കെ എം സി സി) തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ ആങ്കറിംഗ് ശഫീര്‍ വാടാനപ്പള്ളി, കഫീല്‍ പുത്തന്‍ പള്ളി എന്നിവര്‍ നടത്തി. സൈനുദ്ദീന്‍ തങ്ങള്‍, സിദ്ദീഖ് തങ്ങള്‍ മാണിമൂല, സിറാജ് തങ്ങള്‍, ഫക്രുദ്ദീന്‍ (ബാവ) തങ്ങള്‍, ഹുസൈന്‍ തങ്ങള്‍, ഇംബിച്ചി തങ്ങള്‍, മുനീര്‍ തങ്ങള്‍, ത്വയ്യിബ് തങ്ങള്‍, സയ്യിദ് ഷിബിന്‍, മുഹമ്മദ് തങ്ങള്‍ ദാരിമി, ശിഹാബ് തങ്ങള്‍, ജാഫര്‍ സ്വാദിഖ് തങള്‍, അശ്റഫ് തങ്ങള്‍, ഹാശിം തങ്ങള്‍, ബാഖിര്‍ തങ്ങള്‍, സലാം തങ്ങള്‍, സാദിഖലി തങ്ങള്‍ പാവറട്ടി, ജുനൈദ് തങ്ങള്‍, ഹിശാം തങ്ങള്‍ എന്നിവര്‍ നേത്രത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!