ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ആളുകള്‍ രക്തദാനത്തിന് തയ്യാറായി സെന്ററില്‍ എത്തിച്ചേര്‍ന്നു.

city exchange

കൂട്ടായ്മ ആദ്യമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ രക്ഷാധികാരി റിഷാല്‍ കെ പി ബി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സനില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. രക്ത ദാന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഐ സി സിയുടെ ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് നിര്‍വഹിച്ചു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ ഓപ്പറേഷന്‍ ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ സജിത്ത് പിള്ളൈ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!