Connect with us

Community

ഹൃദയപ്പൂത്താലം ഓണപ്പാട്ട് പുറത്തിറക്കി

Published

on


ദോഹ: എസ് എം എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നാലാമത്തെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ഓണപ്പാട്ട് ഹൃദയപ്പൂത്താലത്തിന്റെ സി ഡി പുറത്തിറക്കി. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ അഡ്വ. മഞ്ജുഷ ശ്രീജിത്ത് എന്നിവരില്‍ നിന്നും നാടക സംവിധായകന്‍ അജയന്‍ ഭരതന്‍, ഫ്‌ളവേഴ്‌സ് ടി വി പ്രതിനിധി സക്കറിയ സലാഹുദ്ദീന്‍ എന്നിവര്‍ സി ഡി ഏറ്റുവാങ്ങി.


വിനോദ് വി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുരളി മഞ്ഞളൂര്‍, സന്തോഷ് ഇടയത്ത്, സുനില്‍ മുല്ലശ്ശേരി, നഹാസ്, ശ്രീജിത്ത്, മുരളീധരന്‍, ഗോവിന്ദന്‍ കുട്ടി, സലീന നഹാസ്, ഹരിപ്പാട് സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ പെരുമ്പാവൂര്‍ അവതാരകനായിരുന്നു.


error: Content is protected !!