ഖത്തര്‍ പേരാമ്പ്ര പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ കമ്മിറ്റി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പേരാമ്പ്ര പ്രവാസി കൂട്ടായ്മ പേരാമ്പ്ര മഹല്‍ കമ്യൂണിറ്റി കോ ഓര്‍ഡനേഷന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ മരിച്ചയാളുടെ കുടുംബത്തിന്റെ സ്ഥിര വരുമാനത്തിനായി മക്കളുടെ പേരില്‍ 17 ലക്ഷത്തോളം രൂപ ചെലവില്‍ കെട്ടിടം വാങ്ങിക്കൊടുക്കാന്‍ സാധിച്ചതായി കമ്മിറ്റി അറിയിച്ചു.

city exchange

വല്ലാറ്റ യൂസുഫ് അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റിയാസ് മണാട്ട് വരവ് ചെലവ് കണക്കും സി കെ സി ഇസ്മയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ എന്‍ കെ അബ്ദുല്ല ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി മുഹമ്മദ് സ്വാഗതവും ജസീല്‍ ചേനായി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി അബ്ദു വാളാഞ്ഞി (ചെയര്‍), റിയാസ് മണാട്ട് (കണ്‍), സി കെ സി ഇസ്മാഇല്‍ (ട്രഷ), യൂസുഫ് വല്ലാറ്റ,
ആശിഖ് കെ കെ, റഫീഖ് കെ കെ, റഫീഖ് പി വി (വൈസ് ചെയര്‍), നജീബ് വി കെ, ജാഫര്‍ മരുതേരി, സാജിദ് കെ കെ, സമീര്‍ എന്‍ (ജോ കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!