
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്‌ലെറ്റുകളിലും കോഴിക്കോടന്‍ ഹല്‍വ ഫെസ്റ്റ് ആരംഭിച്ചു. കോഴിക്കോടിന്റെ സംസ്‌കാരവും രുചിഭേദങ്ങളും വിളിച്ചോതുന്ന ഹല്‍വ ഫെസ്റ്റ് ഒക്ടോബര് 12 വരെ നീണ്ടു നില്‍ക്കും.

ഗോതമ്പ്, അരി, പച്ചമുളക്, തേന്‍, മുന്തിരി, ചക്ക, തണ്ണിമത്തന്‍, ബദാം, സ്‌ട്രോബെറി, ഇളനീര്‍, പൈന്‍ആപ്പിള്‍, മസാല, സ്‌പെഷ്യല്‍ ഹല്‍വ, മാമ്പഴം, പഴം, ക്യാരറ്റ്, നെയ്യ് തുടങ്ങിയ വിവിധതരം ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള രുചിയൂറും ഹല്‍വകളാണ് ഇത്തവണ ഹല്‍വ ഫെസ്റ്റിവലില്‍ കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം, 12-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.
