ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ കുടുംബസംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ജീവിക്കുന്ന കോഴിക്കോട് ജില്ലയിലെ ചെറുവാടിക്കാരുടെ സംഘടനായ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം നാട്ടുകൂട്ടം ’23 പ്രൗഢമായി നടന്നു. നാട്ടില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ നിരവധി കുടുംബങ്ങള്‍ക്കുള്ള സ്വീകരണം കൂടിയായിരുന്നു സംഗമം.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നാട്ടുകാരന്‍ കൂടിയായ ഇ പി അബ്ദുറഹ്മാനെ പ്രസിഡന്റ് മണി കൊന്നാലത്ത് ആദരിച്ചു.

സി ബി എസ് ഇ, കേരള ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഗമത്തിന്റെ മാറ്റു കൂട്ടി.

- Advertisement -
Ad image

ഖത്തര്‍ ഫിഫ 2022 പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സ്വര്‍ണ സമ്മാനം ഷാര്‍ലറ്റ് ദി ബേക്കിംഗ് സൊല്യൂഷന്‍ ഡയറക്ടര്‍ ഷഹാന ഇല്യാസ് വിതരണം ചെയ്തു. കൊടിയത്തൂര്‍ പാലിയേറ്റീവ് ഖത്തര്‍ പ്രസിഡന്റ് നൗഫല്‍ കട്ടയാട്ട്, കൊടിയത്തൂര്‍, നെല്ലിക്കാപറമ്പ കമ്മിറ്റികളിലെ പ്രസിഡന്റുമാരായ യാസിന്‍, അനീസ് റഹ്മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രക്ഷാധികാരികളായ സിദ്ധീഖ് പുറായില്‍, സലാഹുദ്ധീന്‍ കെ പി, ബഷീര്‍ തുവാരിക്കല്‍, ഗഫാര്‍ ഇ എന്‍, യാസര്‍ അഹമ്മദ്, ജെ ടി ജോര്‍ജ് എന്നിവരും ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി അസീസ് പുറായില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സിദ്ധീഖ് സി ടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!