മധ്യപൂര്‍വേഷ്യയിലെ സമാധാനത്തിനായി പ്രാര്‍ഥിക്കണം: കെ എം സി സി ഖത്തര്‍ ട്രഷറര്‍

Web Desk
1 Min Read

തൃശൂര്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യയിലെ സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്ന് കെ എം സി സി ട്രഷറര്‍ പി എസ് എം ഹുസൈന്‍ ആവശ്യപ്പെട്ടു. സി എച്ച് സെന്ററിന്റെ സഹകരണത്തോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കെ എം സി സി ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെയും സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്ററിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഗള്‍ഫില്‍ മുഴുവനും മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരുണ്ട്. നാടിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് ഗള്‍ഫില്‍ നിന്നുള്ള പണമാണ്. നാടിന്റെ അഭിവൃദ്ധിയും പുരോഗതിയിലും ഗള്‍ഫ് സമ്പത്ത് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും പി എസ് എം ഹുസൈന്‍ പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ എം സി സി ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ എ എസ് നസീര്‍, മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി, സമീക്ഷ കണ്‍വീനര്‍ ഷെഫീര്‍ വാടാനപ്പള്ളി, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) ദേശിയ സെക്രട്ടറി പി എ ശാഹുല്‍ ഹമീദ്, മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹംസ മന്ദലാംകുന്ന്, മുസ്ലിം ലീഗ് വാടാനപ്പള്ളി ട്രഷറര്‍ എ കെ ശംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി ജെ ജെഫിക് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബഷിര്‍ വടക്കാഞ്ചേരി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!