

ആലുവ: ചൂര്‍ണ്ണിക്കരയെ മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിന് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ബയോ വേസ്റ്റ് ബിന്‍ ജീ ബിന്നിന്റെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, മെമ്പര്‍മാരായ പി എസ് യൂസഫ്, രമണന്‍ ചേലാക്കുന്ന്, എട്രാക്ക് ചൂര്‍ണ്ണിക്കര പ്രസിഡന്റ് ജോളി പടമാട്ടുമല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മൂന്നാം ഘട്ടത്തില്‍ ഗ്രാമസഭയില്‍ അപേക്ഷിച്ച 900 പേര്‍ക്കാണ് ജീ ബിന്‍ വിതരണം ചെയ്യുന്നത്. ചൂര്‍ണ്ണിക്കരയെ മാലിന്യ മുക്തമാക്കുന്നതിനായി പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.
