

കൊച്ചി: ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്പനി സെക്രട്ടറിമാരുടെ കൊച്ചി ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സണ്‍ റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹാഫിസ് മുഖ്യാതിഥിയായിരുന്നു.

സ്വാഗ് ഫിറ്റ്‌നസ് സ്റ്റുഡിയോ സ്ഥാപകയും സി ഇ ഒയുമായ പൂര്‍ണിമ വിശ്വനാഥന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇരുവരും ജീവിതാനുഭവങ്ങളും വിജയരഹസ്യവും പങ്കുവച്ചു. ഐ സി എസ് ഐയുടെ എസ് ഐ ആര്‍ സി വൈസ് ചെയര്‍മാന്‍ സി.എസ് മധുസൂദനന്‍ ഇ.പി, കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ നിഖില്‍ ജോര്‍ജ് പിന്റോ, കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി ജിനു മാത്തന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഐ സി എസ് ഐയുടെ അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പ്രത്യേക ഇളവുകള്‍ ലഭ്യമാക്കാന്‍ സണ്‍റൈസ് ഹോസ്പിറ്റല്‍, സ്വാഗ് ഫിറ്റ്‌നസ് എന്നിവയുമായി ഐ സി എസ് ഐ ധാരണാപത്രം ഒപ്പിട്ടു. റീബ വര്‍ഗീസ്, സി എം എ പുഷ്പി മുരിക്കന്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് സംസാരിച്ചു.
