പാസേജ് ടു ഇന്ത്യയ്ക്ക് വര്‍ണാഭമായ തുടക്കം

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ ത്രിദിന സാംസ്‌കാരിക മാമാങ്കം പാസേജ് ടു ഇന്ത്യയ്ക്ക് തുടക്കമായി. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ വിലാസ് നായക്കിന്റെ ലൈവ് സ്‌കെച്ച് ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ഉദ്ഘാടനം നടന്നത്.

city exchange

സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, നാനാത്വത്തില്‍ ഏകത്വം എന്നിവ ആഘോഷിക്കുന്നതിനാണ് ഐ സി സി പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷത്തെ ആഘോഷം കൂടിയാണിത്.

മന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എല്ലാ അപെക്സ് ബോഡികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും ഖത്തര്‍ പൗരന്മാരും ഇതര രാജ്യക്കാരായ പ്രവാസികളും പരിപാടിയില്‍ പങ്കെടുത്തു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

മാര്‍ച്ച് ഒന്‍പത് വരെ എം ഐ എ പാര്‍ക്കില്‍ വൈകിട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പരിപാടി.

Share This Article
Leave a Comment
error: Content is protected !!