ഖത്തറില്‍ സ്വര്‍ണവില ഈ ആഴ്ച ഉയര്‍ന്നത് 3.22 ശതമാനം

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഖത്തര്‍ വിപണിയില്‍ ഈ ആഴ്ച സ്വര്‍ണവില 3.22 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,479.89 ഡോളറിലെത്തി.

city exchange

കഴിഞ്ഞ ഞായറാഴ്ച ഔണ്‍സിന് 4,339.73 ഡോളറായിരുന്ന സ്വര്‍ണവിലയില്‍ നിന്നാണ് ഈ വര്‍ധനവെന്ന് ബാങ്കിന്റെ ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം, മറ്റ് വിലയേറിയ ലോഹങ്ങളുടെയും വില ആഴ്ചതോറും ഉയരുന്നുണ്ട്. വെള്ളിയുടെ വില 7.13 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 71.9934 ഡോളറായി. ആഴ്ചയുടെ തുടക്കത്തില്‍ ഇത് 67.1983 ഡോളറായിരുന്നു. പ്ലാറ്റിനത്തിന്റെ വിലയും 12.42 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 2,228.4382 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ഇത് 1,982.15 ഡോളറായിരുന്നു.

Share This Article
Leave a Comment
error: Content is protected !!