
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) ബഹ്റൈന്‍ നല്കി വരുന്ന മുതഅല്ലിം സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ വിതരണം പൂര്‍ത്തിയായി. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തത്.

വിദ്യാഭ്യാസ മേഖലയില്‍ ഐ സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവര്‍ത്തന പദ്ധതികളിലൊന്നാണ് മുതഅല്ലിം സ്കോളര്‍ഷിപ്പ്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഐ സി എഫ് പുറത്തിറക്കുന്ന ബഹുവര്‍ണ്ണ കലണ്ടര്‍ വിതരണത്തിലൂടെയാണ് സ്കോളര്‍ഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്.

വിവിധ സ്ഥാപനങ്ങളില്‍ നടന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്ല്യാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്ല്യാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, വടശ്ശേരി ഹസ്സന് മുസ്ല്യാര്‍, ഇസ്സുദ്ധീന്‍ സഖാഫി കൊല്ലം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവര്‍ നേതൃത്വം നല്കി.
