

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി 2025 ലെ ആറാം നമ്പര്‍ അമീരി ഉത്തരവ് പുറപ്പെടുവിച്ചു. എഞ്ചിനീയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരിയെ സഹമന്ത്രിയായി നിയമിച്ചു.

ഖത്തറിന്റെ ഔദ്യോഗിക ഗസറ്റില്‍ ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പുറത്തിറങ്ങിയ തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും.
