ഖത്തറിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ച് ഗ്രാഫിറ്റേഴ്‌സ് ക്രിയേറ്റീവ് കമ്പനി

Web Desk
1 Min Read

ദോഹ: ഗ്രാഫിറ്റേഴ്‌സ് ക്രിയേറ്റീവ് കമ്പനി 2025 ജനുവരി 16, 17, 18 തിയ്യതികളില്‍ ഖത്തറിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫീസ്റ്റ് ആന്റ് ബീറ്റ്‌സ് മെഗാ ഫുഡ് ഫെസ്റ്റിവല്‍ എന്ന പേരില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.

city exchange

ഇരുന്നൂറിലേറെ റസ്റ്റോറന്റ്‌സ്, ഭക്ഷണവുമായി ബന്ധപ്പെട്ട കമ്പനികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒന്നരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി വിനോദ പരിപാടികളും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യമാണ്.

സെലിബ്രിറ്റി ഷെഫുമാര്‍, സംഗീത പരിപാടികള്‍, പാചക മത്സരം, മാജിക്, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ഒരുക്കുന്നത്.

ഇതിനു പുറമെ സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും അവസാന ദിവസം തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കു മെഗാ സമ്മാനവും പ്രഖ്യാപിച്ചു.

- Advertisement -
Ad image

ഫുഡ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാഫിറ്റേഴ്‌സ് സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് സാലിഹ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിതാഷ് മുഹമ്മദ്, ക്യു എന്‍ സി സി സീനിയര്‍ സെയില്‍സ് മാനേജര്‍ ആദില്‍ തറാക്, ഇവന്റ് കോര്‍ഡിേറ്റര്‍ ക്രിസ്റ്റിന വില്യംസ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!