

ദോഹ: വൈവിധ്യമാര്‍ന്ന ജനക്കൂട്ടത്തിന് വേണ്ടി പെര്‍ഫോമന്‍സ് ചെയ്യുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്ന് നേഹ കാക്കര്‍.ഡിസംബര്‍ 18ന് ദോഹ ഏഷ്യന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ
നേഹ കാക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഖത്തറിന് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ പിന്നണി ഗായിക പറഞ്ഞു. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ റാമി പ്രൊഡക്ഷന്‍സ് സംഘാടകരാകുന്ന
നേഹ കാക്കര്‍ പെര്‍ഫോമന്‍സ് ലൈവ് ഷോ ഏഷ്യന്‍ ടൗണിലെ ആംഫി തിയേറ്ററില്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് വൈകുന്നേരം 6:30 മുതല്‍ ആരംഭിക്കും.

മൂന്നു മണിക്കൂര്‍ നേരം നേഹ കാക്കറുടെ പെര്‍ഫോമന്‍സ് ലൈവ്ഷോ നേരില്‍ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ആരാധകര്‍. 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.
ദോഹ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാമി പ്രൊഡക്ഷന്‍സ് എം ഡി അബ്ദുല്‍ റഹീം ആതവനാട്, ബി പോസിറ്റീവ് എം ഡി സോളി വര്‍ഗീസ്, എഫ് ആന്റ് ബി പാര്‍ട്ണര്‍ ജനറല്‍ മാനേജര്‍ ജോസഫ് ജോസഫ്, ഉരീദു മണി മാനേജര്‍ മഷയില്‍ അബ്ദുല്‍ മുഫ്താഹ്, അല്‍മുഫ്ത റെന്റ് എ കാര്‍ എക്സിക്യൂട്ടീവ് ഡയറക്ട്ടര്‍ ഫാസില്‍ ഹമീദ്, റേഡിയോ മലയാളം മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ മുഹമ്മദ്, റേഡിയോ മിര്‍ച്ചി ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രശസ്തയായ നേഹ കക്കാര്‍ യൂട്യൂബില്‍ ഏറ്റവും കാഴ്ചക്കാരുള്ള വനിതാ കലാകാരിയാണ്. 13.9 ബില്യന്‍ കാഴ്ചക്കാരാണ് നേഹയ്ക്കുള്ളത്.
ആഗോളതലത്തില്‍ സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ആര്‍ട്ടിസ്റ്റുകളില്‍ 22-ാം സ്ഥാനവും നേഹയ്ക്ക് അവകാശപ്പെട്ടതാണ്. ടി-സീരിസ്, സീ മ്യൂസിക്ക്, സോണി മ്യൂസിക്ക്, ദേശി മ്യൂസിക്ക്, ടിപ്സ് ഇന്‍ഡസ്ട്രീസ് തുടങ്ങി വന്‍കിട ലേബലുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന നേഹ നിരവധി ടെലിവിഷന്‍ പരിപാടികളിലെ ജഡ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

