ബി ജെ പി ഗതാഗത മന്ത്രിയും എം എല്‍ എ മകനും കോണ്‍ഗ്രസില്‍

Web Desk
1 Min Read

ഡെറാഡൂണ്‍: മറ്റു പാര്‍ട്ടികളില്‍ നിന്നും എം എല്‍ എമാരേയും എം പിമാരേയും റാഞ്ചിയെടുക്കുന്ന ബി ജെ പിക്ക് കോണ്‍ഗ്രസിന്റെ ഞെട്ടിക്കല്‍ മരുന്ന്. ഉത്തരാഖണ്ഡില്‍ ബി ജെ പിയുടെ ഗതാഗത മന്ത്രിയേയും അദ്ദേഹത്തിന്റെ എം എല്‍ എ മകനേയും പാര്‍ട്ടിയിലേക്ക് ചേര്‍ത്താണ് കോണ്‍ഗ്രസ് ബി ജെ പിക്ക് ഞെട്ടല്‍ സമ്മാനം കൊടുത്തത്. ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം എല്‍ എയുമായ സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

city exchange

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. രണ്ടുപേരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

2017ലാണ് അച്ഛനും മകനും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പിയില്‍ നിന്നും രാജിവെച്ചതോടൊപ്പം യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു.

- Advertisement -
Ad image

1989ല്‍ ആദ്യമായി എം എല്‍ എ ആയ യശ്പാല്‍ ഉത്തരാഖണ്ഡ് നിയമസഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരേയും കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ അതീവ രഹസ്യമായ നീക്കമാണ് പാര്‍ട്ടി നടത്തിയത്. അതിന്റെ ഫലം കാണുകയും ചെയ്തു. അടുത്ത വര്‍ഷം ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചുവടുമാറ്റമെന്നത് ബി ജെ പിയെ പ്രതിരോധത്തിലാക്കും.

Share This Article
Leave a Comment
error: Content is protected !!