സംരക്ഷിത ഫാമുകളും കാലാവസ്ഥാ സ്മാര്‍ട്ട് കൃഷിയും വികസിപ്പിക്കാന്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

Web Desk
1 Min Read

ദോഹ: ബാഷ്പീകരണം, ജലനഷ്ടം, മണ്ണിന്റെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് തുറന്ന കൃഷിയിടങ്ങളെ അടഞ്ഞ ഫാമുകളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ‘സംരക്ഷിത ഫാമുകളും’ കാലാവസ്ഥാ- സ്മാര്‍ട്ട് കൃഷിയും വികസിപ്പിക്കുന്നതിനുള്ള പദ്ധതി മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ചു.

city exchange

കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി (കോട്രാ), ഹ്യുണ്ടായ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്ലാന്റ് ഫാം കമ്പനി എന്നിവയുമായി സഹകരിച്ച് ഖത്തറും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള നോളജ് ഷെയറിംഗ് പോര്‍ഗ്രാമിന്റെ (കെഎസ്പി) ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

റിപ്പബ്ലിക് ഓഫ് കൊറിയയുമായുള്ള സംയുക്ത സഹകരണത്തിന്റെ ചട്ടക്കൂടിലാണ് പദ്ധതി വരുന്നതെന്ന് ദോഹയില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങിനെ അഭിസംബോധന ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജറല്ല അല്‍ മര്‍റി പറഞ്ഞു.
ഖത്തറിലെ ഭക്ഷ്യോത്പാദനത്തെ ബാധിച്ചേക്കാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിലയിരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കപ്പെടും.

വരള്‍ച്ച, ഉയര്‍ന്ന താപനില, ഈര്‍പ്പം എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുള്ള വിളകള്‍ വികസിപ്പിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യ ഉത്പാദനത്തെ ബാധിച്ചേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം വിലയിരുത്തുന്നതിനും സംസ്ഥാനത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് അല്‍ മര്‍റി പറഞ്ഞു.

- Advertisement -
Ad image

ദക്ഷിണ കൊറിയയിലെ വിജയകരമായ പരീക്ഷണങ്ങള്‍ ഖത്തറിന് പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷി വര്‍ധിപ്പിക്കുന്നതിനും ഉചിതമായ പരിഹാരങ്ങളും ശുപാര്‍ശകളും നിര്‍ദ്ദേശിക്കുന്നതിനുമായി ശില്‍പശാലകള്‍ നടത്തും.

ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യകള്‍ നല്‍കി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രതികരണത്തെ അദ്ദേഹം അഭിനന്ദിച്ചു.

കാര്‍ഷിക വെല്ലുവിളികള്‍, കാലാവസ്ഥാ വ്യതിയാനം, പരിമിതമായ പ്രകൃതിവിഭവങ്ങള്‍ എന്നിവയെ ആധുനിക സാങ്കേതിക വിദ്യകളിലൂടെ നേരിടാനാണ് മന്ത്രാലയം പദ്ധതി തെരഞ്ഞെടുത്തതെന്ന് അല്‍ മര്‍റി പറഞ്ഞു. ഈ പദ്ധതിയിലൂടെ കര്‍ഷകരും കമ്പനികളും ഉള്‍പ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ച നടത്തി പരിഹാരങ്ങളും ശുപാര്‍ശകളും വികസിപ്പിക്കുന്നതിന് ഖത്തറിലെ കാര്‍ഷിക വെല്ലുവിളികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!