മലയാളി വിദ്യാര്‍ഥിനിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ

Web Desk
1 Min Read

കൊച്ചി: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ സെക്‌സ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ ബിരുദം നേടിയ മലയാളി വിദ്യാര്‍ഥിനിക്ക് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി. പ്രവാസി വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സുവര്‍ണ നേട്ടം ലഭിച്ചത്.

city exchange

ദുബായിയില്‍ ജോലി ചെയ്യുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി സുരാജ് ഉമ്മറിന്റെയും സിജ അബ്ദുല്‍ ഗഫൂറിന്റെയും മകള്‍ ഫാത്തിമ സുരാജിനെയാണ് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയത്.

സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അത്യപൂര്‍വ വ്യക്തികള്‍ക്കാണ് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.

കേരള സര്‍ക്കാര്‍ സര്‍വീസില്‍ അഡിഷണല്‍ സെക്രട്ടറിയായിരുന്ന ഉമ്മറിന്റേയും കൊച്ചിയിലെ സീഫുഡ് വ്യവസായിയായിരുന്ന അബ്ദുല്‍ ഗഫൂറിന്റേയും (ജവാന്‍) പേരക്കുട്ടിയാണ് ഫാത്തിമ. സഹോദരന്‍ അബ്ദുല്ലാ മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ബിടെക് വിദ്യാര്‍ഥിയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!