പൊലീസ് കോളജിലെ ആറാം ബാച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി

Web Desk
1 Min Read

ദോഹ: അല്‍ സെയ്ലിയയില്‍ പൊലീസ് കോളേജിലെ ആറാം ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

city exchange

ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും നിരവധി ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.

ചടങ്ങില്‍ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി മാസിന്‍ അബ്ദെല്ലാ ഹിലാല്‍ അല്‍ ഫറായെഹ്, ഫലസ്തീന്‍ ആഭ്യന്തര മന്ത്രി സിയാദ് മഹ്‌മൂദ് ഹബ് അല്‍-റീഹ്, റിപ്പബ്ലിക് ഓഫ് ലെബനന്റെ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി ജഡ്ജി ബസ്സാം മാവ്‌ലവി, റിപ്പബ്ലിക് ഓഫ് യെമന്‍ ആഭ്യന്തര മന്ത്രി ഇബ്രാഹിം അലി അഹമ്മദ് ഹൈദാന്‍, ടുണീഷ്യയുടെ ആഭ്യന്തര മന്ത്രി കമാല്‍ ഫെക്കി, റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ ആഭ്യന്തര മന്ത്രി ഗസാന ആല്‍ഫ്രഡ്, സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സുരക്ഷാ, സൈനിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നയതന്ത്ര പ്രതിനിധികള്‍, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാര്‍ഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ്, ലെഖ്വിയ ഫോഴ്സ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സുരക്ഷാ നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

- Advertisement -
Ad image

ഖത്തര്‍, ഫലസ്തീന്‍, ജോര്‍ദാന്‍, ഇറാഖ്, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 107 ബിരുദധാരികളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അമീര്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!