ഒമാനി എഴുത്തുകാരി ജോഖ അല്‍ ഹാര്‍ത്തിക്ക് പുരസ്‌കാരം

Web Desk
1 Min Read

പാരീസ്: ഈ വര്‍ഷത്തെ ഫ്രാന്‍സിലെ അറബ് സാഹിത്യപുരസ്‌കാരത്തിന് ഒമാനി എഴുത്തുകാരി ജോഖ അല്‍ ഹാര്‍ത്തി അര്‍ഹയായി. ലേഡീഡ് ഓഫ് ദി മൂണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2019ല്‍ ജോഖ ഹാര്‍ത്തിയുടെ സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പാശ്ചാത്തലത്തില്‍ മൂന്ന് സ്വദേശി വനിതകളുടെ കഥ പറയുന്നതായിരുന്നു നോവലിന്റെ ഇതിവൃത്തം.

city exchange

ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരി കൂടിയാണ് ജോഖ അല്‍ ഹാര്‍ത്തി. 1978ല്‍ ജനിച്ച അല്‍ ഹാര്‍ത്തി ഒമാനിലും ഇംഗ്ലണ്ടിലുമായായിരുന്നു വിദ്യാഭ്യാസം നേടിയത്. 2011ല്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ക്ലാസിക്കല്‍ അറബിക് സാഹിത്യത്തില്‍ പി.എച്ച്.ഡിയും നേടി. ചെറുകഥാ സമാഹാരങ്ങള്‍, ബാലസാഹിത്യം, നോവലുകള്‍, അക്കാദമിക് ലേഖനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. ഇവരുടെ കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!