മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ ഉറച്ചു നില്‍ക്കും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Web Desk
2 Min Read

മലപ്പുറം: മുസ്ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മുസ്‌ലിം ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയം, യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്തം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സമയത്തുള്ള ബന്ധം പുതിയ പദവിയില്‍ ഗുണം ചെയ്യും. ലീഗിന്റെ പാരമ്പര്യത്തേയും തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസമദ് സമദാനി, പി വി അബ്ദുല്‍ വഹാബ്, പി എം എ സലാം തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -
Ad image

മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗങ്ങളുടെയും തങ്ങള്‍ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്.

ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല നല്കിയിരുന്നത്. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമാണ്. 1964ലാണ് സാദിഖലി ശിഹാബ് തങ്ങളുടെ ജനനം. പിതാവ്: പി എം എസ് എ പൂക്കോയ തങ്ങള്‍. മാതാവ്ഛ ഖദീജ ഇമ്പിച്ചി ബീവി.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ വൈസ് പ്രസിഡണ്ട്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്സ് പ്രസിഡണ്ട്, കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്‌ലാമിക് കോളേജ് പ്രസിഡണ്ട്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങി വിവിധ പദവികള്‍ വഹിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!