മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് തടയുന്ന നിയമം ഡാനിഷ് പാര്‍ലമെന്റ് അംഗീകരിച്ചത് ഖത്തര്‍ സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: മതഗ്രന്ഥങ്ങളോടുള്ള അപര്യാപ്തമായ പെരുമാറ്റം തടയുന്ന നിയമം ഡെന്മാര്‍ക്ക് കിംഗ്ഡം പാര്‍ലമെന്റ് അംഗീകരിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. ഇസ്ലാമോഫോബിയ ഉള്‍പ്പെടെയുള്ള മതങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ കുറയ്ക്കുന്നതിന് ഈ നിയമം സഹായിക്കുമെന്നും ഖത്തര്‍ പ്രതീക്ഷിച്ചു.

city exchange

വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നത് തടയാനുള്ള ആഹ്വാനങ്ങളോട് ഡാനിഷ് പാര്‍ലമെന്റിന്റെ പ്രതികരണത്തിന് ഖത്തറിന്റെ അഭിനന്ദനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിശുദ്ധ ഖുര്‍ആനിന്റെ കോപ്പികള്‍ കത്തിച്ച രാജ്യങ്ങളിലെ പാര്‍ലമെന്റുകള്‍ സമാനമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്നും ഖത്തര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിദ്വേഷം വര്‍ധിപ്പിക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയുയര്‍ത്തുന്നതുമായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കും.

- Advertisement -
Ad image

സഹിഷ്ണുതയുടെ മൂല്യങ്ങള്‍ക്ക് ഖത്തറിന്റെ പൂര്‍ണ പിന്തുണയും ചര്‍ച്ചയിലൂടെയും ധാരണയിലൂടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങള്‍ സ്ഥാപിക്കാനുള്ള ആഗ്രഹവും മന്ത്രാലയം എടുത്തുപറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!